< Back
Kerala
Kerala

വിദേശത്ത് നിന്നും കടത്താന്‍ ശ്രമിച്ച സിഗരറ്റ് ശേഖരം പിടികൂടി

Khasida
|
9 May 2018 12:09 AM IST

രണ്ട് കോടിയോളം രൂപ വിലമതിക്കുന്നവയെന്ന് ഡിആര്‍ഐ

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് കോടി രൂപയുടെ വിദേശ നിര്‍മ്മിത സിഗരറ്റ് ശേഖരം പിടികൂടി. കൊച്ചി കണ്ടെയ്നര്‍ ടെര്‍മിനലിലൂടെ കടത്താന്‍ ശ്രമിച്ച സിഗരറ്റ് ശേഖരം റെവന്യൂ ഇന്‍റലിജെന്‍സാണ് പിടികൂടിയത്.

ദുബായില്‍ നിന്നും എത്തിയ കണ്ടൈനറില്‍ നിന്നുമാണ് വിദേശ നിര്‍മ്മിത സിഗരറ്റ് ശേഖരം പിടികൂടിയത്. 2 കോടി രൂപയോളം വിലമതിക്കുന്ന സിഗരറ്റ് ശേഖരം ബാലാജി ഷിപ്പിംഗ് കമ്പനിയുടെ പേരിലാണ് എത്തിയത്. പരിശോധനയക്കായി ടെര്‍മിനലില്‍ നിര്‍ത്തിയിട്ട ഒരു ട്രക്കില്‍ നിന്നുമാണ് സിഗരറ്റ് ശേഖരം കണ്ടത്തിയത്. എട്ടോളം ജിപ്സംബോര്‍ഡുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെയറെക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സിഗരറ്റ് ശേഖരം പിടികൂടിയത്. സമാനമായ രീതിയല്‍ മുന്‍പും സിഗരറ്റ് കടത്തിയിരുന്നതായി ഡിആര്‍ഐയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ട്രക്കുകള്‍ ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു.

Related Tags :
Similar Posts