< Back
Kerala
മണിയുടെ മരണത്തിലെ ദുരൂഹത: പൊലീസ് മേധാവി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍Kerala
മണിയുടെ മരണത്തിലെ ദുരൂഹത: പൊലീസ് മേധാവി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
|8 May 2018 4:41 PM IST
മരണത്തിന്റെ ഉത്തരവാദികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം
നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന്റെ ഉത്തരവാദികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. അന്വേഷണം സി.ബി.ഐക്ക് കൈമാറിയെങ്കിലും പൊലീസിന്റെ ചുമതലകള്‍ അവസാനിക്കുന്നില്ല. മരണത്തിനു പിന്നിലെ യാഥാര്‍ഥ്യം എത്രയും വേഗം അനാവരണം ചെയ്യപ്പെടണമെന്ന് കമീഷനംഗം മോഹന്‍കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. കേസ് സിബി.ഐക്ക് കൈമാറിയെങ്കിലും എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം തുടരുന്നുണ്ടെന്ന് ഡി.ജി.പി കമീഷനെ അറിയിച്ചിരുന്നു.