< Back
Kerala
ഫേസ്ബുക്ക് നോവലിസ്റ്റ് അഖില്‍ പി ധര്‍മ്മജന്റെ രണ്ടാം നോവല്‍ വരുന്നുഫേസ്ബുക്ക് നോവലിസ്റ്റ് അഖില്‍ പി ധര്‍മ്മജന്റെ രണ്ടാം നോവല്‍ വരുന്നു
Kerala

ഫേസ്ബുക്ക് നോവലിസ്റ്റ് അഖില്‍ പി ധര്‍മ്മജന്റെ രണ്ടാം നോവല്‍ വരുന്നു

Subin
|
8 May 2018 4:56 PM IST

ഓജോബോര്‍ഡ് പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു തുടങ്ങിയ രണ്ടാമത്തെ നോവല്‍ മെര്‍ക്കുറി ഐലന്റ് റിലീസിനൊരുങ്ങുകയാണ്.

നോവെലെഴുതി പ്രമുഖ പ്രസിദ്ധീകരണാലയങ്ങള്‍ തള്ളിയപ്പോള്‍ ഫേസ്ബുക്കുവഴി പ്രസിദ്ധീകരിച്ച് ഹിറ്റായ നോവലുമായി ഒരു വിദ്യാര്‍ഥി. ഓണ്‍ ലൈനിലും ഓഫ് ലൈനിലും നോവലിനിപ്പോഴും വായനക്കാരേറെയാണ്. ഫെയ്‌സ് ബുക്കില്‍ വായനക്കാര്‍ ഇരുപതിനായിരം പിന്നിട്ട നോവലിന്റെ ഏഴാം പതിപ്പ് അച്ചടിയിലാണ്.

ഉള്ളിലുള്ള സര്‍ഗവാസനയില്‍ പിറന്ന നോവല്‍ പ്രസിദ്ധീകരിച്ച് കാണാന്‍ വിദ്യാര്‍ഥിയായ അഖില്‍ പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി. ഫലമുണ്ടാകാതെ വന്നപ്പോള്‍ എഴുതിയ നോവല്‍ ഭാഗങ്ങള്‍ തന്റെ ഫെയ്‌സ് ബുക്കിന്റെ ഭിത്തിയില്‍ കുറിച്ചിട്ടു. അങ്ങനെ അവസാന ഭാഗം പിന്നിട്ടതോടെ സൗഹൃവലയത്തിന്റെ ശ്രമത്തില്‍ ഓജോ ബോര്‍ഡ് എന്ന ആദ്യ നോവല്‍ വായനക്കാരിലെത്തി.

ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു തുടങ്ങിയ രണ്ടാമത്തെ നോവല്‍ മെര്‍ക്കുറി ഐലന്റ് റിലീസിനൊരുങ്ങുകയാണ്. എഴുതിയ നോവലിന് വായനക്കാരെ കണ്ടെത്താന്‍ കാലത്തിനൊത്ത് നീങ്ങിയ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ പഠനം നടത്തുന്ന അഖിലിന് നല്ല പിന്തുണയാണ് ലഭിച്ചത്. ഇരുപതിലധികം ചെറുകഥകള്‍ രചിച്ച ഈ യുവ എഴുത്തുകാരന്‍ പുതിയ കാലത്ത് നല്ല പ്രതീക്ഷയിലാണ്.

Related Tags :
Similar Posts