< Back
Kerala
Kerala

ബി ടെക് പരീക്ഷ തടസ്സപ്പെടുത്തി ഇന്നും വിദ്യാര്‍ഥി പ്രതിഷേധം

Damodaran
|
8 May 2018 11:02 PM IST

ഭൂരിഭാഗം സര്‍ക്കാര്‍ കോളെജുകളിലും ഏതാനും സ്വാശ്രയ കോളെജുകളിലും പരീക്ഷ തടസപ്പെട്ടു. ഒമ്പത് സര്‍ക്കാര്‍ കോളെജുകളില്‍ പരീക്ഷ തടസപ്പെട്ടു.....

എഞ്ചിനീയറിങ് പരീക്ഷ ഇന്നും എസ് എഫ് ഐയുടെ നേതൃത്വത്തില്‍ തടപ്പെടുത്തി. 8 സര്‍ക്കാര്‍ കോളജ് ഉള്‍പ്പെടെ 15 കോളജുകളിലാണ് പരീക്ഷ തടസപ്പെട്ടത്. സമരം തുടരുമെന്ന് എസ് എഫ് ഐ. പരീക്ഷ തുടരാന്‍ വിദ്യാഭ്യാസമന്ത്രി സാങ്കേതിക സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയായി ഇന്നും വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവെച്ചാണ് പരീക്ഷാ നടത്തിപ്പ് തടസപ്പെടുത്തിയത്.വയനാട് ഒഴികെ 8 സര്‍ക്കാര്‍ എഞ്ചീനയറിങ്ങ് കോളജുകള്‍ 5 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകള്‍, എയ്ഡഡ് കോളജുകളായ കൊല്ലം ടി കെ എം, പാലക്കാട് എന്‍ എസ് എസ് എന്നിവടങ്ങളിലാണ് പരീക്ഷ തടസ്സപ്പെട്ടത്.വരും ദിവസങ്ങളിലും പരീക്ഷ തടസപ്പെടുത്തുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍

കോഴിക്കോട് വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളജില്‍ സര്‍വകലാശാല വിസി യുടെ കോലം കത്തിച്ചു. 138 കോളജുകളില്‍ പരീക്ഷ തടസമില്ലാതെ നടന്നതായി സാങ്കേതിക സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സമരത്തെ അവഗണിച്ചും പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോകാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കി

Related Tags :
Similar Posts