< Back
Kerala
അതിര്‍ത്തി കടന്നെത്തുന്ന കരോള്‍ ഗാനങ്ങള്‍അതിര്‍ത്തി കടന്നെത്തുന്ന കരോള്‍ ഗാനങ്ങള്‍
Kerala

അതിര്‍ത്തി കടന്നെത്തുന്ന കരോള്‍ ഗാനങ്ങള്‍

Sithara
|
9 May 2018 3:16 AM IST

അതിര്‍ത്തി കടന്ന് കേരളത്തിന്റെ ഗ്രാമങ്ങളില്‍ പാട്ട് പാടാനെത്തുന്ന കര്‍ണാടകയിലെ നാടോടികളുടെ ക്രിസ്മസ് ഗാനം കേള്‍ക്കാം.

ക്രിസ്മസിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കരോള്‍ ഗാനങ്ങള്‍. അതിര്‍ത്തി കടന്ന് കേരളത്തിന്റെ ഗ്രാമങ്ങളില്‍ പാട്ട് പാടാനെത്തുന്ന കര്‍ണാടകയിലെ നാടോടികളുടെ ക്രിസ്മസ് ഗാനം കേള്‍ക്കാം.

കര്‍ണാടകത്തിലെ മൈസൂര്‍ സ്വദേശിയാണ് അ‍ഞ്ചനി. കഴിഞ്ഞ 25 വര്‍ഷമായി കര്‍ണാടകയില്‍ നിന്ന് കബനി പുഴ കടന്ന് കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ക്രിസ്മസ് കാലത്ത് പാട്ട് പാടാനെത്തും.

കൈയ്യില്‍ ചെറിയ ശ്രുതിപെട്ടി. പാട്ടുകള്‍ക്കെല്ലാം ഒരേ താളവും ഈണവുമാണെങ്കിലും വയറ്റിപ്പിഴപ്പോര്‍ത്ത് എല്ലാവരും കാശ് കൊടുക്കും. മലയാളം പാട്ട് പാടാന്‍ പറഞ്ഞപ്പോള്‍ അതിനും ഒരു കര്‍ണാടക ടച്ച്. എന്തായാലും മലയാളികളുടെ ഉത്സവകാലങ്ങളിലൊന്നായ ക്രിസ്തുമസിന് എന്തെങ്കിലും കിട്ടുന്നമെന്ന പ്രതീക്ഷയിലാണ് അഞ്ചനി. പാട്ട് പാടി അലയുകയാണ് അഞ്ചനി. വീട്ടിലിരിക്കുന്ന മൂന്ന് മക്കളെയും മനസ്സിലോര്‍ത്ത്.

Related Tags :
Similar Posts