< Back
Kerala
പൂഞ്ഞാറില്‍ ചതുഷ്കോണ മത്സരത്തിന് സാധ്യതപൂഞ്ഞാറില്‍ ചതുഷ്കോണ മത്സരത്തിന് സാധ്യത
Kerala

പൂഞ്ഞാറില്‍ ചതുഷ്കോണ മത്സരത്തിന് സാധ്യത

admin
|
8 May 2018 7:42 PM IST

ഇടതുമുന്നണി സീറ്റ് നിഷേധിച്ചതോടെ പിസി ജോര്‍ജ് സ്വതന്ത്രനായി ജനവിധി തേടാന്‍ സാധ്യത

ഇടതുമുന്നണി സീറ്റ് നിഷേധിച്ചതോടെ പിസി ജോര്‍ജ് തന്‍റെ തട്ടകമായ പൂഞ്ഞാറില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യത. ഇടതുമുന്നണി ചതിച്ചാലും താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് പിസി നേരത്തെ സൂചന നല്‍കിയിരുന്നു. ഇതോടെ സംസ്ഥാനത്ത് ഏറ്റവും തീപ്പാറുന്ന മത്സരം മണ്ഡലമായി പൂഞ്ഞാര്‍ മാറാനുള്ള സാധ്യത തെളിഞ്ഞു.

പൂഞ്ഞാര്‍ സംബന്ധിച്ച് ഐക്യമുന്നണിയില്‍ ഇനിയും ധാരണ രൂപപ്പെട്ടിട്ടില്ല. സീറ്റ് വിട്ടു നല്‍കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ് എം. എന്നാല്‍ കോണ്‍ഗ്രസാകട്ടെ പൂഞ്ഞാറില്‍ ഇത്തവണ സ്വന്തം സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനുള്ള തീരുമാനത്തിലാണ്.

Similar Posts