< Back
Kerala
വാളയാര്‍ സംഭവം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍വാളയാര്‍ സംഭവം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍
Kerala

വാളയാര്‍ സംഭവം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Sithara
|
8 May 2018 6:17 PM IST

വാളയാറില്‍ സഹോദരിമാര്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ അവരെ പീഡിപ്പിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു

വാളയാറില്‍ സഹോദരിമാര്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കുട്ടികളുടെ ബന്ധു മധു, അയല്‍‌വാസിയും പിതാവിന്‍റെ സുഹൃത്തുമായ പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. രണ്ട് പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കും. മൂത്ത പെണ്‍കുട്ടി ഋത്വികയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണാകുറ്റവും ചുമത്തും. കേസില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കും. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യം അന്വേഷണ സംഘത്തിന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.

Related Tags :
Similar Posts