< Back
Kerala
Kerala

ഷീ ടാക്സി ഡ്രൈവര്‍മാര്‍ക്കും രക്ഷയില്ല

Jaisy
|
9 May 2018 2:00 AM IST

അപകടകരമായ രീതിയിലും അധിക വേഗതയിലും വാഹനമോടിക്കുന്നവര്‍ തങ്ങള്‍ക്ക് ഭീതി സൃഷ്ടിക്കുന്നുവെന്നും ഇവര്‍ പറയുന്നു

സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് സ്ത്രീകള്‍ക്കായി രംഗത്തിറക്കിയ ഷീ ടാക്സിയിലെ ഡ്രൈവര്‍മാര്‍ക്ക് പറയാനുളളത് ദുരിതകഥയാണ്. വലിയ വാഹനങ്ങള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ഷീ ടാക്സി ഡ്രൈവര്‍ ആനന്ദവല്ലി പറയുന്നു. അപകടകരമായ രീതിയിലും അധിക വേഗതയിലും വാഹനമോടിക്കുന്നവര്‍ തങ്ങള്‍ക്ക് ഭീതി സൃഷ്ടിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ ഷീ ടാക്‌സി പദ്ധതി നടപ്പിലാക്കിയത്‌. എന്നാൽ ഇപ്പോൾ ഷീ ടാക്സി ഡ്രൈവർമാർക്ക് രക്ഷയില്ലെന്ന അവസ്ഥയാണ് സംസ്ഥാനത്ത്. മറ്റു ഡ്രൈവർമാരിൽനിന്ന് ഷീ ടാക്‌സി ഡ്രൈവർമാർക്ക് അപമാനം നേരിടുന്നതായി ഇവര്‍ പറയുന്നു. വിശ്രമ സ്ഥലം, ടോയ് ലറ്റ് സൗകര്യങ്ങള്‍, രാത്രികാലങ്ങളിലെ സുരക്ഷ സംവിധാനം ഇതൊന്നും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

Related Tags :
Similar Posts