< Back
Kerala
ഗണേഷ് കുമാറിനെതിരെ പൊലീസ്ഗണേഷ് കുമാറിനെതിരെ പൊലീസ്
Kerala

ഗണേഷ് കുമാറിനെതിരെ പൊലീസ്

Muhsina
|
9 May 2018 12:25 AM IST

പ്രസ്താവന അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞു

ദിലീപിന് അനുകൂലമായ ഗണേഷിന്റെ പ്രസ്താവനക്കെതിരെ പൊലീസ്. പ്രസ്താവന അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രസ്താവന ആസൂത്രിതമാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് തെറ്റ് പറ്റിയെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും, പൊലീസിനെ പേടിച്ച് ദിലീപിന് ആരും പിന്തുണ പ്രഖ്യാപിക്കാതിരിക്കരുതെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിനെ ആലുവ സബ്ജയിലിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ഗണേഷ് കുമാറിന്‍റെ പ്രതികരണം.

Related Tags :
Similar Posts