< Back
Kerala
എകെസിഡിഎക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തി; സംസ്ഥാന നേതാക്കളും പിഴയടക്കണംഎകെസിഡിഎക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തി; സംസ്ഥാന നേതാക്കളും പിഴയടക്കണം
Kerala

എകെസിഡിഎക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തി; സംസ്ഥാന നേതാക്കളും പിഴയടക്കണം

Muhsina
|
9 May 2018 2:29 AM IST

ആള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഗ്രഗ്ഗിസ്റ്റ് അസോസിയേഷനു കോംപറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തി. മരുന്നു കമ്പനികളുടെ ഏജന്‍സി അനുവദിക്കുന്നതിന് എകെസിഡിഎ എന്‍.ഒ.സി നല്‍ക്കണമെന്ന് നിബന്ധന വെച്ചതിനാണ് പിഴ. എകെസിഡിഎ ഭാരവാഹികളും..

ആള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഗ്രഗ്ഗിസ്റ്റ് അസോസിയേഷനു കോംപറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തി. മരുന്നു കമ്പനികളുടെ ഏജന്‍സി അനുവദിക്കുന്നതിന് എകെസിഡിഎ എന്‍.ഒ.സി നല്‍ക്കണമെന്ന് നിബന്ധന വെച്ചതിനാണ് പിഴ. എകെസിഡിഎ ഭാരവാഹികളും പിഴയടക്കണം.

വിവിധ മരുന്നു കമ്പനികളുടെ ഏജന്‍സി തുടങ്ങാന്‍ എ.കെ.സി.ഡി.എയുടെ എന്‍.ഒ.സി വാങ്ങണമെന്ന നിബന്ധന വെച്ചിരുന്നു. ഇത് കോംപറ്റീഷന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കണ്ടെത്തി.എ.കെ.സി.ഡി.എ സംസ്ഥാന കമ്മറ്റി 478545 രൂപ പിഴയടക്കണം. തൃശൂര്‍ ജില്ല കമ്മറ്റി 59434 രൂപയും,കാസര്‍കോട് ജില്ലാകമ്മറ്റി 53889രൂപയും പിഴയടക്കണം. നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയ എ.കെ.സി.ഡി.എ പ്രസിഡന്‍റ് എ.എന്‍ മോഹന്‍കുമാര്‍,ജനറല്‍ സെക്രട്ടറി തോമസ് രാജു, ട്രഷറര്‍ ഒ.എം അബ്ദുല്‍ ജലീല്‍, കാസര്‍ക്കോട് ജില്ലാ പ്രസിഡന്‍റ്,തൃശൂര്‍ ജില്ലാ പ്രസിഡന്‍റ്,സെക്രട്ടറി എന്നിവര്‍ക്കും പിഴയടക്കണം.

കമ്പനികളുമായി ഒത്തുകളിച്ച് ഏജന്‍സികള്‍ പരിമിതപെടുത്തുന്നതിലൂടെ മരുന്നു വിപണി ഏതാനും പേരുടെ കുത്തകയായി മാറുന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.. ഇത് മരുന്നിന്‍റെ വിലകയറ്റത്തിനും കൃത്രിമ ക്ഷാമത്തിനും കാരണമാകും. കോംപറ്റീഷന്‍ കമ്മീഷന്‍റെ വിധിയിലൂടെ പുതുതായി ഏജന്‍സികള്‍ തുടങ്ങാന്‍ കഴിയും. ഇത് വ്യാപാരികള്‍ക്കിടയിലെ മത്സര സാധ്യത വര്‍ധിപ്പിക്കും. മത്സ്യര സാധ്യത വര്‍ധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും.

Similar Posts