< Back
Kerala
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർരാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ
Kerala

രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ

Jaisy
|
8 May 2018 11:29 AM IST

സമകാലിക സാഹചര്യവും ഇസ്ലാമിക പ്രസ്ഥാനവും എന്ന വിഷയത്തിൽ പാലക്കാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം

രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ മൗലാനാ ജലാലുദ്ദീൻ അൻസ്വർ ഉമരി . സമകാലിക സാഹചര്യവും ഇസ്ലാമിക പ്രസ്ഥാനവും എന്ന വിഷയത്തിൽ പാലക്കാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശം. അതാണ് രാജ്യത്ത് വ്യാപകമായി ലംഘിക്കപ്പെടുന്നത്. ദലിതുകളോടും ന്യൂനപക്ഷങ്ങളോടുമുള്ള മോദി സർക്കാരിന്റെ സമീപനം ഭീകരമാണ്. സംസ്ഥാന അമീർ എം ഐ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

ദേശീയ ജന.സെക്രട്ടറി എൻജിനീയർ മുഹമ്മദ് സലീം, അസി. അമീർമാരായ ടി.ആരിഫലി, നുസ്രത്ത് അലി, സംസ്ഥാന അസി. അമീർ പി മുജീബ് റഹ്മാൻ, ശൂറാ അംഗം യൂസുഫ് ഉമരി എന്നിവർ സംസാരിച്ചു.

Related Tags :
Similar Posts