< Back
Kerala
ഇന്ധന വില വര്‍ധന: പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ഇന്ധന വില വര്‍ധന: പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്ആര്‍ടിസി യൂണിയനുകള്‍
Kerala

ഇന്ധന വില വര്‍ധന: പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്ആര്‍ടിസി യൂണിയനുകള്‍

Muhsina
|
8 May 2018 8:28 PM IST

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ പ്രഖ്യാപിച്ചിട്ടുള്ള മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍. മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളെ..

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ പ്രഖ്യാപിച്ചിട്ടുള്ള മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍. മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളെ ചര്‍ച്ചക്ക് വിളിച്ച് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമരവുമായി മുന്നോട്ടുപോകാന്‍ യൂണിയനുകള്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയല്ല, കേന്ദ്ര സര്‍ക്കാരിനെതിരെയാണ് സമരമെന്നും ഇന്ധനവില കെ എസ് ആര്‍ ടി സിയെയും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സമരമെന്നും യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 12 മണിക്കൂര്‍ സമരമായതിനാല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ കാര്യമായി ബാധിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്.

Similar Posts