< Back
Kerala
എന്‍ വേണുഗോപാല്‍ ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചുKerala
എന്‍ വേണുഗോപാല്‍ ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
|8 May 2018 1:07 PM IST
ഭരണം മാറിയ സാഹചര്യത്തിലാണ് രാജി.
എന്‍ വേണുഗോപാല്‍ ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചു. ഭരണം മാറിയ സാഹചര്യത്തിലാണ് രാജി. വിവിധ സൊസൈറ്റികള്‍ക്ക് ഭൂമി വില്‍ക്കാനുള്ള വിവാദനീക്കങ്ങളില്‍ ഒട്ടും ദുഖമില്ലെന്നും എന്‍ വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജിസിഡിഎ ചെയര്‍മാന്‍ എന്നനിലയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചുവെന്ന് രാജി പ്രഖ്യാപനം നടത്തികൊണ്ട് എന്‍ വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണം മാറിയ സാഹചര്യത്തിലാണ് രാജി. വിവിധ സൊസൈറ്റികള്‍ക്ക് ഭൂമി കൈമാറാനുള്ള ജിസിഡിഎയുടെ നീക്കം അനാവശ്യമായി വിവാദമാക്കുകയായിരുന്നുവെന്ന് എന്‍ വേണുഗോപാല്‍ കുറ്റപ്പെടുത്തി. ജിസിഡിഎ ചെയര്‍മാനെന്ന നിലയില്‍ ലോകായുക്തയിലോ വിജിലന്‍സിലോ കേസുകളോ പരാതികളോ ഇല്ലെന്നും എന്‍ വേണുഗോപാല്‍ പറഞ്ഞു.