കരുത്തോടെ പിണറായികരുത്തോടെ പിണറായി
|ആഭ്യന്തരം,വിജിലന്‍സ്, ഐടി എന്നീ പ്രധാന വകുപ്പുകള്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക.
മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്. ആഭ്യന്തരം,വിജിലന്‍സ്, ഐടി എന്നീ പ്രധാന വകുപ്പുകള്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക. എസ്എഫ് ഐ രൂപീകരണത്തിന് മുമ്പുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്ആറിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി കേരള രാഷ്ട്രീയത്തിലെ സജീവസാന്നിധ്യമായ വിജയന്‍ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി.
1944 ല്‍ കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ചെത്തു തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടേയും ഇളയമകനായി ജനനം. പിണറായി ശാരദാവിലാസം സ്കൂള്‍, പെരളശേരി ഹൈസ്കൂള്‍ ബ്രണ്ണന്‍ കോളജ് എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. കെ എസ് എഫിന്‍റെയും കെ എസ് വൈ എഫിന്‍റെയും സംസ്ഥാന പ്രസിഡന്‍റായി. ഇരുപത്തി മൂന്നാം വയസ്സില്‍ സിപിഎം മണ്ഡലം സെക്രട്ടറി. കണ്ണൂരിലെ കൂത്തുപറമ്പില്‍ നിന്ന് 1970 ല്‍ ആദ്യമായി നിയമസഭയിലെത്തി. 1977ലും 1991ലും 1996ലുമായി നാല് തവണ എം എല്‍ എയായി. നായനാര്‍ മന്ത്രിസഭയില്‍ സഹകരണ - വൈദ്യുതി മന്ത്രിയായി. ചടയന്‍ ഗോവിന്ദന്റെ മരണത്തെതുടര്‍ന്ന് മന്ത്രി പദവിയൊഴിഞ്ഞ് സിപിഎം സെക്രട്ടറിയായി. 17 കൊല്ലം സെക്രട്ടറി സ്ഥാനത്ത് തുര്‍ന്നു. കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായാണ് പിണറായി ചുമതലയേറ്റത്.