< Back
Kerala
മുല്ലപ്പെരിയാറില്‍ പുതിയ ഡാം; സാധ്യത തള്ളാനില്ലെന്ന് മാത്യു ടി തോമസ്മുല്ലപ്പെരിയാറില്‍ പുതിയ ഡാം; സാധ്യത തള്ളാനില്ലെന്ന് മാത്യു ടി തോമസ്
Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; സാധ്യത തള്ളാനില്ലെന്ന് മാത്യു ടി തോമസ്

admin
|
9 May 2018 4:14 AM IST

മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ്. ഇക്കാര്യത്തില്‍ കൂടുതല്‍ സാങ്കേതിക - പാരിസ്ഥിതിക പഠനം ആവശ്യമാണ്. ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്ന കാര്യത്തില്‍ തമിഴ്നാട് ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ അംഗീകരിക്കാനാകില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു. പമ്പ - അച്ചന്‍കോവില്‍ വൈപ്പാര്‍ നദീ സംയോജന പദ്ധതി കേരളത്തിന്റെ പൂര്‍ണ്ണ സമ്മതം ലഭിച്ചാല്‍ മാത്രമേ നടപ്പിലാക്കൂ എന്ന കേന്ദ്ര ഉറപ്പ് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ജല വികസന ഏജന്‍സി വാര്‍ഷിക ജനറല്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു മാത്യു ടി തോമസിന്റെ പ്രതികരണം.

Similar Posts