< Back
Kerala
ചോലനായ്ക്കരുടെ രക്തം കടത്തിയെന്ന് ഹരജി;  കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിചോലനായ്ക്കരുടെ രക്തം കടത്തിയെന്ന് ഹരജി; കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
Kerala

ചോലനായ്ക്കരുടെ രക്തം കടത്തിയെന്ന് ഹരജി; കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

Sithara
|
9 May 2018 12:24 AM IST

നിലമ്പൂരിലെ ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ രക്തം കടത്തിയതായുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

നിലമ്പൂരിലെ ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ രക്തം കടത്തിയതായുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

‌ചോലനായ്ക്കരുടെ രക്തം വിദേശത്തേക്ക് കടത്തുന്നതായുള്ള മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതി ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി ഡി ജോസഫാണ് ഹരജി നല്‍കിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ പോലും വനപാലകര്‍ കടത്തിവിട്ടില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ‌‌

വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷനും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ഹരജിയിലെ ആരോപണങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്‍കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് മൂന്നിനകം വിശദീകരണം നല്‍കാനാണ് കോടതിയുടെ ഉത്തരവ്.

Related Tags :
Similar Posts