< Back
Kerala
വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നുവടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു
Kerala

വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു

admin
|
8 May 2018 11:09 PM IST

അന്‍‍പതിലധികം ആനകളാണ് ആനയൂട്ടിനെത്തിയത്

തൃശൂര്‍,വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്‍‍പതിലധികം ആനകളാണ് ആനയൂട്ടിനെത്തിയത്.

കര്‍ക്കടകമാസത്തിന് തുടക്കം കുറിച്ച് എല്ലാ വര്‍ഷവും പതിവുള്ള ആനയൂട്ടിന് ഇക്കുറിയും ആനകളും ആള്‍ത്തിരക്കും കുറഞ്ഞില്ല. മേല്‍ശാന്തി ചെറുമുക്ക്മന ശ്രിരാജ് നാരായണൻ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വാരിയത്ത് ജയരാജന് ആദ്യ ഉരുള നല്കി. 500 കിലോ അരിയുടെ ചോറില്‍ ശര്‍ക്കരയും നെയ്യും മറ്റ് ഔഷധകൂട്ടുകളും ചേര്‍ത്താണ് ആനകളെ ഊട്ടുന്നത്.

Similar Posts