< Back
Kerala
ഹിമം ബ്യൂട്ടി സോപ്പ് വിപണിയില്‍ഹിമം ബ്യൂട്ടി സോപ്പ് വിപണിയില്‍
Kerala

ഹിമം ബ്യൂട്ടി സോപ്പ് വിപണിയില്‍

Sithara
|
8 May 2018 11:30 AM IST

സഞ്ജീവനി കോസ്മെറ്റിക്സിന്റെ ഹിമം ബ്യൂട്ടി സോപ്പ് വിപണിയില്‍ ഇറക്കി

സഞ്ജീവനി കോസ്മെറ്റിക്സിന്റെ ഹിമം ബ്യൂട്ടി സോപ്പ് വിപണിയില്‍ ഇറക്കി. കൈകൊണ്ട് നിര്‍മിക്കുന്ന വിപണിയിലെ ആദ്യ സൌന്ദര്യസോപ്പാണ് ഹിമം. സോപ്പിന്റെ വിപണനോദ്ഘാടനം കെ മുരളീധരന്‍ എംഎല്‍എ നിര്‍വഹിച്ചു.

സഞ്ജീവനി ഹെര്‍ബല്‍സിന്റെ സഹോദര സ്ഥാപനമായ സഞ്ജീവനി കോസ്മെറ്റിക്സാണ് ഹിമം ബ്യൂട്ടിസോപ്പ് വിപണിയില്‍ ഇറക്കിയത്. ആര്യവേപ്പ്, കസ്തൂരിമഞ്ഞള്‍ തുടങ്ങിയ ഔഷധക്കൂട്ടുകള്‍ ചേര്‍ത്താണ് സോപ്പ് നിര്‍മിച്ചിരിക്കുന്നത്. സോപ്പില്‍ 80 ശതമാനത്തോളം റ്റിഎഫ്എം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെ ആരോഗ്യവും സൌന്ദര്യവും വര്‍ധിപ്പിക്കാന്‍ വേണ്ട എല്ലാ ചേരുവകളും സോപ്പില്‍ അടങ്ങിയിട്ടുണ്ടെന്ന് കമ്പനി പ്രതിനിധികള്‍ അവകാശപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കെ മുരളീധരന്‍ എംഎല്‍എ സോപ്പിന്റെ വിപണനോദ്ഘാടനം നിര്‍വഹിച്ചു.

Related Tags :
Similar Posts