< Back
Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: സഹായധന പരിധി മൂന്ന് ലക്ഷമാക്കിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: സഹായധന പരിധി മൂന്ന് ലക്ഷമാക്കി
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: സഹായധന പരിധി മൂന്ന് ലക്ഷമാക്കി

Sithara
|
9 May 2018 10:00 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സഹായധനത്തിന്‍റെ പരിധി മൂന്ന് ലക്ഷം രൂപ വരെയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സഹായധനത്തിന്‍റെ പരിധി മൂന്ന് ലക്ഷം രൂപ വരെയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഹൈവേയായി പ്രഖ്യാപിച്ച് ഉത്തരവിറക്കും. കേരളാ ഇന്‍ഫ്രാസ്ട്രച്ചര്‍ ഫണ്ട് ബോര്‍ഡ് സ്വതന്ത്രാംഗങ്ങളായി അഞ്ച് പേരെ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. ഡി ബാബുപോള്‍, പ്രൊഫസര്‍ സി പി ചന്ദ്രശേഖര്‍, പ്രൊഫ സുശീല്‍ ഖന്ന, സലിം ഗംഗാധരന്‍, ജെ എന്‍ ഗുപ്ത എന്നിവരാണ് അംഗങ്ങള്‍.

Related Tags :
Similar Posts