< Back
Kerala
അമിത് ഷായുടെ വാമനജയന്തി ആശംസയില്‍ വൈരുദ്ധ്യമില്ല: കുമ്മനം രാജശേഖരന്‍അമിത് ഷായുടെ വാമനജയന്തി ആശംസയില്‍ വൈരുദ്ധ്യമില്ല: കുമ്മനം രാജശേഖരന്‍
Kerala

അമിത് ഷായുടെ വാമനജയന്തി ആശംസയില്‍ വൈരുദ്ധ്യമില്ല: കുമ്മനം രാജശേഖരന്‍

Sithara
|
9 May 2018 7:26 AM IST

വിവാദമല്ല, സംവാദമാണ് വേണ്ടതെന്ന് കുമ്മനം രാജശേഖരന്‍

അമിത് ഷായുടെ വാമനജയന്തി ആശംസയില്‍ വൈരുദ്ധ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഉത്തരേന്ത്യയില്‍ പലയിടത്തും വാമനജയന്തി ആഘോഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ വിവാദമല്ല, സംവാദമാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.

എല്ലാവര്‍ക്കും വാമന ജയന്തി ആശംസകള്‍ നേര്‍ന്ന ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ഫേസ് ബുക്ക് പോസ്റ്റിനെ കുറിച്ചാണ് കുമ്മനത്തിന്റെ പ്രതികരണം. മഹാബലിയെ വാമനന്‍ ചവിട്ടി താഴ്ത്തുന്ന ചിത്രത്തോടുകൂടിയുള്ള ആശംസ കാര്‍ഡാണ് അമിത് ഷാ പോസ്റ്റ് ചെയ്തത്. ഓണം വാമനജയന്തിയാണെന്ന ആര്‍എസ്എസ് മുഖപത്രം കേസരിയുടെയും വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികലയുടെയും നിലപാട് ശരിവെക്കുന്നതാണ് അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്.

Similar Posts