< Back
Kerala
കുമ്മനം രാജശേഖരനു മറുപടിയുമായി പിണറായി വിജയന്‍കുമ്മനം രാജശേഖരനു മറുപടിയുമായി പിണറായി വിജയന്‍
Kerala

കുമ്മനം രാജശേഖരനു മറുപടിയുമായി പിണറായി വിജയന്‍

Ubaid
|
9 May 2018 3:21 PM IST

ഗുരുവിന്റെ പേരുപറഞ്ഞ് ചിലര്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്നു. കേരളത്തെ ഇരുട്ടറയിലേക്കു നയിക്കാനുള്ള ശ്രമമാണിതെന്നും പിണറായി പറഞ്ഞു.

ശ്രീനാരായണ ഗുരു വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രത്യേക ജാതിയോ മതമോ വേണമെന്ന് ഗുരു ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ചിലര്‍ മറിച്ചു സമര്‍ഥിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗുരുതത്വം ലംഘിക്കപ്പെടുകയാണ്. ചില പ്രത്യേക ജാതിയിലേക്കു മതത്തിലേക്കും തന്നെ ഒതുക്കാന്‍ ശ്രമിക്കുമെന്ന് ഗുരു മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് ശ്രീനാരായണ ഗുരു ജാതിയില്ലാ വിളംബരം മുന്‍ കൂട്ടി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ പേരുപറഞ്ഞ് ചിലര്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്നു. കേരളത്തെ ഇരുട്ടറയിലേക്കു നയിക്കാനുള്ള ശ്രമമാണിതെന്നും പിണറായി പറഞ്ഞു.

ജാതീയതയുടെയും, സാമ്പത്തികാസമത്വങ്ങളുടെയും ചങ്ങലക്കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരുന്ന ഒരു ജനതയെ അവകാശബോധത്തിലേക്ക് ഉയർത്തുന്...

Posted by Pinarayi Vijayan on Thursday, September 15, 2016
Similar Posts