< Back
Kerala
Kerala

ഭിന്നത വേണ്ടെന്ന് ലീഗ്; പരിഹാരം ഉറപ്പ് നല്‍കി ഉമ്മന്‍ചാണ്ടി

Alwyn K Jose
|
9 May 2018 8:56 AM IST

മുസ്‍ലിം ലീഗുള്‍പ്പെടെ എല്ലാ കക്ഷികളുടെയും പരാതികള്‍ക്ക് പരിഹാരം കാണുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുന്നണി സംവിധാനം പ്രതിസന്ധിയിലാകുമെന്ന് മുസ്‍ലിം ലീഗ്. മുസ്‍ലിം ലീഗുള്‍പ്പെടെ എല്ലാ കക്ഷികളുടെയും പരാതികള്‍ക്ക് പരിഹാരം കാണുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മുന്നണിയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നാണ് ലീഗിന്റെ നിലപാട്. കോണ്‍ഗ്രസിനകത്തെ എല്ലാ കാര്യങ്ങളിലും ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, ലീഗടക്കമുള്ള എല്ലാ ഘടകകക്ഷികളുടെയും പരാതികള്‍ ഗൌരവത്തില്‍ കാണുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മുന്നണിയിലെ ഭിന്നത സംബന്ധിച്ച് ഘടക കക്ഷികള്‍ പരാതി ഉന്നയിച്ചിട്ടില്ലന്ന് വിഎം സുധീരന്‍ പറഞ്ഞു.

Similar Posts