< Back
Kerala
നിയമന വിവാദം: ഇ പി ജയരാജന്‍ വീണ്ടും കോടിയേരിയെ കണ്ടുനിയമന വിവാദം: ഇ പി ജയരാജന്‍ വീണ്ടും കോടിയേരിയെ കണ്ടു
Kerala

നിയമന വിവാദം: ഇ പി ജയരാജന്‍ വീണ്ടും കോടിയേരിയെ കണ്ടു

Sithara
|
9 May 2018 9:28 AM IST

കൂടിക്കാഴ്ചക്ക് ശേഷം പുറത്ത് വന്ന ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

നിയമന വിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. മുക്കാല്‍ മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കൂടിക്കാഴ്ചക്ക് ശേഷം പുറത്ത് വന്ന ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇന്ന് രാവിലെയും എകെജി സെന്‍ററിലെത്തി ഇ പി ജയരാജന്‍ കോടിയേരിയെ കണ്ടിരുന്നു. വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ഇ പി ജയരാജനോട് ആവശ്യപ്പെട്ടിരുന്നു.

Similar Posts