< Back
Kerala
തലശേരി കസ്റ്റഡി മരണം; ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിതലശേരി കസ്റ്റഡി മരണം; ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
Kerala

തലശേരി കസ്റ്റഡി മരണം; ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Alwyn
|
9 May 2018 11:29 PM IST

തലശേരിയില്‍ പൊലീസ് കസ്റ്റഡിയില്‍ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷാവകാശകമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി

തലശേരിയില്‍ പൊലീസ് കസ്റ്റഡിയില്‍ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷാവകാശകമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിട്ടും ഇവരെ വിട്ടയിക്കാതിരുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ ആരോപിച്ചു. ഈ മാസം ഒമ്പതിനാണ് സേലം സ്വദേശി കാളിമുത്തു പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. മോഷണകുറ്റമാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചവശനാക്കിയ ശേഷമായിരുന്നു കാളിമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് നാല് പൊലീസുകാരെ സസ്പെന്റ് ചെയ്യുകയും ക്രൈംഡിറ്റാച്മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Similar Posts