< Back
Kerala
Kerala
ഇപി ജയരാജനെ വിജിലന്‍സ് ചോദ്യം ചെയ്യും
|9 May 2018 11:59 AM IST
ജയരാജനെതിരെയുള്ള ത്വരിത പരിശോധന തുടരുകയാണന്ന് അന്വേഷണ സംഘം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചു
ബന്ധു നിയമന വിവാദത്തില്‍ മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനെ വിജിലന്‍സ് ചോദ്യം ചെയ്യും.ചോദ്യം
ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസത്തിനകം നോട്ടീസ് നല്‍കാനാണ് തീരുമാനം.ജയരാജനെതിരെയുള്ള ത്വരിത പരിശോധന തുടരുകയാണന്ന് അന്വേഷണ സംഘം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചു.യുഡിഎഫ് കാലത്തെ നിയമനം സംബന്ധിച്ച പരാതിയില്‍ നിലപാട് അറിയിക്കാന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.