< Back
Kerala
Kerala

അഞ്ചല്‍ രാമഭദ്രന്‍ വധം: കുറ്റസമ്മതം നടത്താമെന്ന് സിപിഎം നേതാവ്

Sithara
|
9 May 2018 4:14 PM IST

സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന റോയിക്കുട്ടി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നിലപാട് അറിയിച്ചത്

അഞ്ചല്‍ രാമഭദ്രന്‍ വധക്കേസിലെ ഇരുപത്തി രണ്ടാം പ്രതി കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന റോയിക്കുട്ടി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നിലപാട് അറിയിച്ചത്. പ്രാരംഭ വിവരങ്ങള്‍ റോയിക്കുട്ടിയില്‍ നിന്ന് കോടതി ശേഖരിച്ചു. അടുത്ത മാസം വിശദമായി മൊഴിയെടുക്കും. ഐഎന്‍ടിയുസി നേതാവായിരുന്ന രാമഭദ്രനെ സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

Similar Posts