< Back
Kerala
ജോണി നെല്ലൂര്‍ യുഡിഎഫില്‍ തിരിച്ചെത്തുംജോണി നെല്ലൂര്‍ യുഡിഎഫില്‍ തിരിച്ചെത്തും
Kerala

ജോണി നെല്ലൂര്‍ യുഡിഎഫില്‍ തിരിച്ചെത്തും

admin
|
9 May 2018 11:37 PM IST

കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ ജോണി നെല്ലൂരുമായി നടത്തിയ അനുനയശ്രമങ്ങള്‍ വിജയിച്ചതായാണ് സൂചന

അങ്കമാലി സീറ്റ് ലഭിക്കാത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് വിട്ട ജോണി നെല്ലൂര്‍ യുഡിഎഫില്‍ തിരിച്ചെത്തുന്നു. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ ജോണി നെല്ലൂരുമായി നടത്തിയ അനുനയശ്രമങ്ങള്‍ വിജയിച്ചതായാണ് സൂചന. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ജോണി നെല്ലൂരിനോട് യുഡിഎഫ് വിടരുതെന്ന് ആവശ്യപ്പെട്ടു. ജോണി നെല്ലൂരിന്‍റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് തിരിച്ചുവരവ് ഉറപ്പായത്. തെര‍ഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാന്യമായ പരിഗണന നല്‍കാമെന്ന വാഗ്ദാനമാണ് ജോണി നെല്ലൂരിന് നല്‍കിയിരിക്കുന്നത്.

Related Tags :
Similar Posts