< Back
Kerala
സിന്ധു ജോയ് വിവാഹിതയാകുന്നുസിന്ധു ജോയ് വിവാഹിതയാകുന്നു
Kerala

സിന്ധു ജോയ് വിവാഹിതയാകുന്നു

Alwyn
|
9 May 2018 9:59 AM IST

എറണാകുളം സെന്റ്​ മേരീസ് ബസിലിക്കയില്‍ തിങ്കളാഴ്ചയാണ് വിവാഹനിശ്ചയം. ഈ മാസം 27 നാണ് വിവാഹം.

സിന്ധു ജോയ് വിവാഹിതയാകുന്നു. ബിസിനസുകാരനായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. എറണാകുളം സെന്റ്​ മേരീസ് ബസിലിക്കയില്‍ തിങ്കളാഴ്ചയാണ് വിവാഹനിശ്ചയം. ഈ മാസം 27 നാണ് വിവാഹം.

എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റായ സിന്ധു ജോയ് സിപിഎമ്മുമായി ഇടഞ്ഞ് സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറിനില്‍ക്കുകയാണ്. രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും സാമൂഹിക സേവനരംഗമാണ് നിലവില്‍ സിന്ധുവിന്റെ കര്‍മമേഖല. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. ദീപിക പത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്താ വിഭാഗം എഡിറ്റര്‍ ഇന്‍ ചാര്‍ജായിരിക്കെയാണ് ശാന്തിമോന്‍ ജേക്കബ് ജോലി രാജിവെച്ച് ഇംഗ്ലണ്ടിലെത്തിയത്. 15 വര്‍ഷമായി ലണ്ടനില്‍ ഹ്യൂം ടെക് നോളജീസ് സിഇഒ ആണ്.

Related Tags :
Similar Posts