< Back
Kerala
സംവിധായകന്‍ കെആര്‍ മോഹനന്‍ അന്തരിച്ചുസംവിധായകന്‍ കെആര്‍ മോഹനന്‍ അന്തരിച്ചു
Kerala

സംവിധായകന്‍ കെആര്‍ മോഹനന്‍ അന്തരിച്ചു

Subin
|
9 May 2018 7:24 PM IST

അശ്വത്ഥാമ, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍ 

മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ കെ. ആര്‍. മോഹനന്‍(69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അശ്വത്ഥാമ, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍

1975ല്‍ മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി ആദ്യചിത്രം അശ്വത്ഥാമ സംവിധാനം ചെയ്തു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഈ ചിത്രം നേടി. സി. വി. ശ്രീരാമന്റെ ചെറുകഥയെ അധികരിച്ച് 1987ല്‍ സംവിധാനം ചെയ്ത പുരുഷാര്‍ഥമാണ് രണ്ടാമത്തെ ചിത്രം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം പുരുഷാര്‍ഥം കരസ്ഥമാക്കി. 1992ല്‍ സംവിധാനം ചെയ്ത സ്വരൂപമാണ് അവസാനത്തെ ചിത്രം.

കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Tags :
Similar Posts