< Back
Kerala
ദിലീപിന്റെ അറസ്റ്റ്; സക്കറിയക്കും അടൂരിനുമെതിരെ വിമര്‍ശവുമായി സുസ്മേഷും ബെന്യാമുംദിലീപിന്റെ അറസ്റ്റ്; സക്കറിയക്കും അടൂരിനുമെതിരെ വിമര്‍ശവുമായി സുസ്മേഷും ബെന്യാമും
Kerala

ദിലീപിന്റെ അറസ്റ്റ്; സക്കറിയക്കും അടൂരിനുമെതിരെ വിമര്‍ശവുമായി സുസ്മേഷും ബെന്യാമും

Jaisy
|
10 May 2018 12:43 AM IST

താനറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ലെന്നായിരുന്നു വിഷയത്തില്‍ അടൂരിന്റെ പ്രതികരണം

ദിലീപിന്റെ അറസ്റ്റുമായ ബന്ധപ്പെട്ട സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും സാഹിത്യകാരന്‍ സക്കറിയയും നടത്തിയ പ്രതികരണങ്ങള്‍ക്കെതിരെ വിമര്‍ശവുമായി എഴുത്തുകാരായ സുസ്മേഷ് ചന്ത്രോത്തും ബെന്യാമും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും രംഗത്തെത്തിയത്."ഒരു അക്രമത്തെ അടൂരും സക്കറിയയും മയപ്പെടുത്തുമ്പോള്‍ ബലപ്പെടുന്നത് സമൂഹത്തിലെ പുരുഷാധാപത്യ മനോഭാവം തന്നെയാണ്" എന്നായിരുന്നു സുസ്മേഷിന്റെ പോസ്റ്റ്.

"ഭാസ്കരപട്ടേലിന്റെ പേരില്‍ പിണങ്ങിയ അടൂരും സക്കറിയയും ദിലീപിന്റെ പേരില്‍ ഒന്നിക്കുമ്പോള്‍ ആഹ്ലാദം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ" എന്നാണ് വിഷയത്തോട് ബെന്യാമിന്‍ പ്രതികരിച്ചത് . താനറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ലെന്നായിരുന്നു വിഷയത്തില്‍ അടൂരിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെയുള്ള മാധ്യമവിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്നായിരുന്നു സക്കറിയുടെ പോസ്റ്റ്.

Related Tags :
Similar Posts