< Back
Kerala
അതിരപ്പള്ളി പദ്ധതി നിര്‍മ്മാണം തുടങ്ങിഅതിരപ്പള്ളി പദ്ധതി നിര്‍മ്മാണം തുടങ്ങി
Kerala

അതിരപ്പള്ളി പദ്ധതി നിര്‍മ്മാണം തുടങ്ങി

Ubaid
|
9 May 2018 8:12 PM IST

ആതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് വൈദ്യുതമന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ കെ.എസ്.ഇ.ബി തുടങ്ങി. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18നു മുമ്പാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബി ട്രാൻസ്ഫോമർ സ്ഥാപിക്കുകയും ചെയ്തു.നിർമാണം തുടങ്ങിയെന്ന് കെ.എസ്.ഇ.ബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. വനംവകുപ്പിന് നൽകാനുള്ള നഷ്ടപരിഹാരം കെ.എസ്‌.ഇ.ബി നൽകിയതായും റിപ്പോർട്ടുണ്ട്. ആതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് വൈദ്യുതമന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.

Similar Posts