< Back
Kerala
പൊലീസിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി; മൂന്നാംമുറ അവസാനിപ്പിക്കണം മുഖ്യമന്ത്രി'പൊലീസിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി; മൂന്നാംമുറ അവസാനിപ്പിക്കണം' മുഖ്യമന്ത്രി
Kerala

'പൊലീസിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി; മൂന്നാംമുറ അവസാനിപ്പിക്കണം' മുഖ്യമന്ത്രി

Muhsina
|
9 May 2018 7:01 PM IST

പൊലീസില്‍ അഴിമതിക്കാരുണ്ടെന്ന പരാതികള്‍ ഉയരുന്നുണ്ടെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത്..

പൊലീസില്‍ അഴിമതിക്കാരുണ്ടെന്ന പരാതികള്‍ ഉയരുന്നുണ്ടെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന സ്പെഷ്യല്‍ ആംഡ് പൊലീസ് പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്പെഷ്യല്‍ ആംഡ് പൊലീസ് 18ാമത് ബാച്ച് റിക്രൂട്ട് പൊലീസ് കോണ്‍സ്റ്റബിള്‍ മാരുടെ പാസിങ് ഔട്ട് പരേഡില്‍ 245 പേര്‍ പുറത്തിറങ്ങി. മൂന്നാം മുറ തീര്‍ത്തും അവസാനിപ്പിക്കണമെന്നും പൊലീസില്‍ ചിലര്‍ അഴിമതിക്ക് വശംവദരാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കമാന്‍ഡന്‍റ് വി വി ഹരിലാല്‍ ആണ് പരേഡ് ആദ്യം അഭിവാദ്യം ചെയ്തത്. പിന്നീട് ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി കെ ഷെഫീന്‍‌ അഹമ്മദ്, ആംഡ് പൊലീസ് എഡിജിപി സുധേഷ് കുമാര്‍ ഐപിഎസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു.

Similar Posts