< Back
Kerala
സരിതയുടെ കത്തിന്‍റെയും ആധികാരികത ആവര്‍ത്തിച്ച് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സരിതയുടെ കത്തിന്‍റെയും ആധികാരികത ആവര്‍ത്തിച്ച് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
Kerala

സരിതയുടെ കത്തിന്‍റെയും ആധികാരികത ആവര്‍ത്തിച്ച് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

Subin
|
9 May 2018 3:46 PM IST

കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെയും സരിതയുടെ കത്തിന്‍റെ ആധികാരികതയും ചോദ്യം ചെയ്ത് കോടതിയില്‍ പോകാനാണ് കോണ്‍ഗ്രസിലെ പൊതുധാരണ.

സോളാര്‍ കമ്മീഷന്‍റെ സരിതയുടെ കത്തിന്‍റെയും ആധികാരികത ആവര്‍ത്തിച്ച് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍. സരിതയുടെ കത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നീതിപൂര്‍വകമല്ല കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് കെ സി വേണുഗോപാലും പറ‍ഞ്ഞു.

സോളാര്‍ റിപ്പോര്‍ട്ടിന്‍റെ കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമായിരിക്കുന്ന സരിതയുടെ കത്താണ്. ഈ കത്തില്‍ കൈകടത്തലുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ആരോപിച്ചു. രമേശ് ചെന്നിത്തലയും കത്തിന്‍റെ ആധികാരികതയെ ചോദ്യംചെയ്തു. റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് കെ സി വേണുഗോപാല്‍ എം പിയും രംഗത്ത് വന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെയും സരിതയുടെ കത്തിന്‍റെ ആധികാരികതയും ചോദ്യം ചെയ്ത് കോടതിയില്‍ പോകാനാണ് കോണ്‍ഗ്രസിലെ പൊതുധാരണ. നിയമോപദേശം ലഭിക്കുന്ന മുറക്ക് നിയമനടപടിയിലേക്ക് കടക്കും

Similar Posts