< Back
Kerala
സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിയോട് മഞ്ജുവാര്യര്‍സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിയോട് മഞ്ജുവാര്യര്‍
Kerala

സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിയോട് മഞ്ജുവാര്യര്‍

admin
|
10 May 2018 1:17 AM IST

പിണറായി വിജയന്‍റെ ഭരണത്തിനു കീഴില്‍ 'ഞാന്‍ സുരക്ഷിതയാണ്' എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കേരളത്തിലെ ഓരോ സ്ത്രീക്കും കഴിയുമാറാകട്ടെയെന്ന് ......

പിണറായി വിജയന്‍റെ ഭരണത്തിനു കീഴില്‍ 'ഞാന്‍ സുരക്ഷിതയാണ്' എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കേരളത്തിലെ ഓരോ സ്ത്രീക്കും കഴിയുമാറാകട്ടെയെന്ന് നടി മഞ്ജു വാര്യര്‍. മുഖ്യമന്ത്രിയായി സിപിഎം നിയോഗിച്ച പിണറായിക്ക് അഭിനന്ദനം അറിയിച്ച് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജു ഈ പ്രത്യാശ പങ്കുവച്ചത്. മിന്നല്‍പ്പിണര്‍ എന്ന വിശേഷണം ഞങ്ങള്‍ക്ക് വെളിച്ചവും തക്കംപാര്‍ത്തിരിക്കുന്ന വിപത്തിന് വെള്ളിടിയുമാകുമെന്ന വിശ്വാസവും മഞ്ജു തന്‍റെ പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്.

''പ്രധാനതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായി അങ്ങയുടെ മുന്നണി ഉയര്‍ത്തിക്കാട്ടിയത് വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷയാണല്ലോ. ആ വാക്ക് ഇനിയുള്ള അഞ്ചുവര്‍ഷം കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവുമായി മാറണം. കാരണം പകല്‍ ഇറങ്ങിനടക്കാന്‍,രാത്രി ഉറങ്ങിക്കിടക്കാന്പേടിയായിരിക്കുന്നു കേരളത്തിലെ സ്ത്രീകള്‍ക്ക്. ഒറ്റയ്ക്കാകുന്ന ഒരു നിമിഷം അവര്‍ വല്ലാതെ ഭയപ്പെടുന്നു. രാജ്യത്തിന്റെ എല്ലായിടത്തുമുള്ള അരക്ഷിതബോധം ഇപ്പോള്‍ കേരളത്തിലെ സ്ത്രീകളുടെയും ഏറ്റവും വലിയ ആകുലതയാകുന്നു. ഇത്രയും കാലം നമ്മള്‍ ഉത്തരേന്ത്യയിലേക്ക് നോക്കി ആശ്വസിച്ചു, ഒന്നുംവരില്ലെന്ന് സമാധാനിച്ചു.പക്ഷേ കഴുകന് കാലദേശഭേദമില്ലെന്ന തിരിച്ചറിവ് മറ്റാരേക്കാള്‍ ഞങ്ങളെ പേടിപ്പിക്കുന്നു.'' - മഞ്ജു തന്‍റെ പോസ്റ്റില്‍ കുറിച്ചു.

കേരളത്തിന്റെ നിയുക്തമുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് അഭിവാദ്യം,അഭിനന്ദനം. അധികാരത്തിരക്കുകളിലേക്ക് കടക്കുംമുമ്പ് അങ്ങയുട...

Posted by Manju Warrier on Saturday, May 21, 2016
Similar Posts