< Back
Kerala
എം കെ ദാമോദരന്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി ഇന്ന് കോടതിയില്‍Kerala
എം കെ ദാമോദരന്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി ഇന്ന് കോടതിയില്‍
|9 May 2018 10:41 PM IST
സംസ്ഥാനത്ത് ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാറിനെതിരെ അഡ്വ. എം കെ ദാമോദരന്‍ ഹാജരാകും.
സംസ്ഥാന സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസില്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായ എം കെ ദാമോദരന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. പാരിസ്ഥിതികാനുമതിയില്ലാത്ത ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചുകൊണ്ടുള്ള സിംഗില്‍ ബഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് എം കെ ദാമോദരന്‍ ഹാജരാകുന്നത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുന്നതിന് മുമ്പ് ദാമോദരന്‍ ഏറ്റെടുത്ത കേസാണിത്. 5 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയാണ് സിംഗിള്‍ ബഞ്ച് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്.ചെറുകിട ക്വാറികള്‍ക്ക് ഉണ്ടായിരുന്ന ഇളവ് റദ്ദാക്കികൊണ്ടായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവ്.