< Back
Kerala
തിക്കോടിയന്‍ വിശുദ്ധമായ മനസ്സിന്റെ ഉടമായിരുന്നുവെന്ന് എം.ടിതിക്കോടിയന്‍ വിശുദ്ധമായ മനസ്സിന്റെ ഉടമായിരുന്നുവെന്ന് എം.ടി
Kerala

തിക്കോടിയന്‍ വിശുദ്ധമായ മനസ്സിന്റെ ഉടമായിരുന്നുവെന്ന് എം.ടി

admin
|
9 May 2018 8:09 AM IST

തിക്കോടിയന്റെ ജന്‍മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

പ്രമുഖ നോവലിസ്റ്റും നാടകകൃത്തും ഹാസ്യസാഹിത്യകാരനുമായിരുന്ന തിക്കോടിയന്‍ അനസൂയ വിശുദ്ധമായ മനസ്സിന്റെ ഉടമായിരുന്നുവെന്ന് എം.ടി വാസുദേവന്‍ നായര്‍. തിക്കോടിയന്റെ ജന്‍മശതാബ്ദി ആഘോഷം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങളുടെ ഭാഗമായി തിക്കോടിയന്റെ വിഖ്യാത നാടകം പുഷ്പവൃഷ്ടി വീണ്ടും അരങ്ങിലെത്തി.

കാലഭേദവും പ്രായഭേദവുമില്ലാത്തതായിരുന്നു തിക്കോടിയനുമായുള്ള തന്റെ സൌഹൃദമെന്ന് എം ടി വാസുദേവന്‍ നായര്‍ അനുസ്മരിച്ചു. മറ്റെഴുത്തുകാരില്‍ നിന്നും തിക്കോടിയനെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണെന്നും എം ടി അഭിപ്രായപ്പെട്ടു. ശതാബ്ദി സ്മരണിക തിക്കോടിയന്റെ മകള്‍ എം.പുഷ്പയ്ക്ക് നല്‍കി എം.ടി പ്രകാശനം ചെയ്തു. നാടക പ്രവര്‍ത്തകര്‍ക്കും റേഡിയോ കലാകാരന്‍മാര്‍ക്കുമുള്ള ആദരം കൂടിയായിരുന്നു ചടങ്ങ്. തിക്കോടിയന്‍ രചനയും
സംവിധാനവും നിര്‍വഹിച്ച പ്രസിദ്ധ നാടകം പുഷ്പവൃഷ്ടി ആഘോഷങ്ങളുടെ ഭാഗമായി വീണ്ടും അരങ്ങിലെത്തി.

കോഴിക്കോട് ആസ്ഥാനമായ ദേശപോഷിണി കലാസമിതിയാണ് പുഷ്പവൃഷ്ടിക്ക് പുതുജീവന്‍ നല്‍കിയത്. കോഴിക്കോട് സാംസ്കാരിക വേദിയാണ് ജന്മശതാബ്ദി ആഘോഷത്തിന്റെ സംഘാടകര്‍.

Similar Posts