< Back
Kerala
Kerala
കനത്ത സുരക്ഷയില്‍ അമിത്ഷായുടെ ക്ഷേത്രസന്ദര്‍ശനം
|11 May 2018 2:54 AM IST
കോഴിക്കോടെത്തിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ക്ഷേത്രദര്‍ശനത്തിനും സമയം കണ്ടെത്തി
ബിജെപി ദേശീയ കൌണ്‍സിലിന് കോഴിക്കോടെത്തിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ക്ഷേത്രദര്‍ശനത്തിനും സമയം കണ്ടെത്തി. കനത്ത സുരക്ഷയിലായിരുന്നു അമിത്ഷായുടെ ക്ഷേത്രദര്‍ശനം.
വൈകിട്ട് ആറ് മണിയോടെയാണ് അമിത്ഷാ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയത്. ആദ്യം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍. ക്ഷേത്രം ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് അമിത് ഷായെ സ്വീകരിച്ചു. ക്ഷേത്രമുറ്റത്തെ ശ്രീനാരായണ ഗുരുവിന്‍റ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി. തളി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷമാണ് കടവ് റിസോര്‍ട്ടിലേക്ക് മടങ്ങിയത്.