< Back
Kerala
അമീറുളിനെ കാണാന്‍ ആളൂരെത്തിഅമീറുളിനെ കാണാന്‍ ആളൂരെത്തി
Kerala

അമീറുളിനെ കാണാന്‍ ആളൂരെത്തി

Damodaran
|
11 May 2018 3:31 AM IST

ആളൂരിനെ അഭിഭാഷകനായി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് അപേക്ഷ നല്കിയതിന് പിന്നാലെയാണ് സന്ദര്‍ശനം. രണ്ട് ദിവസം മുന്‍പാണ് ആളൂര്‍ എത്തി അമീറിനെ....

ജിഷാ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി അമീറുല്‍ ഇസ്ലാമിനെ അഭിഭാഷകനായ ആളൂര്‍ സന്ദര്‍ശിച്ചു. ആളൂരിനെ അഭിഭാഷകനായി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് അപേക്ഷ നല്കിയതിന് പിന്നാലെയാണ് സന്ദര്‍ശനം. രണ്ട് ദിവസം മുന്‍പാണ് ആളൂര്‍ എത്തി അമീറിനെ നേരിട്ട് കണ്ടത്. നേരത്തെ ആളൂരിന്‍രെ ജൂനിയറായ ഒരഭിഭാഷകന്‍ എത്തി അമീറിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് അമീര്‍ ആളൂരിനെ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയത്. അടുത്ത ദിവസം വീണ്ടും അമീറിനെ സന്ദര്‍ശിക്കാന്‍ ആളൂര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

Similar Posts