< Back
Kerala
കാസര്‍കോട് ജില്ലയിലും നഴ്‌സുമാരുടെ സമരം ശക്തംകാസര്‍കോട് ജില്ലയിലും നഴ്‌സുമാരുടെ സമരം ശക്തം
Kerala

കാസര്‍കോട് ജില്ലയിലും നഴ്‌സുമാരുടെ സമരം ശക്തം

Subin
|
10 May 2018 7:46 PM IST

നഴ്‌സുമാരുടെ സമരം ശക്തമായതോടെ ജില്ലയിലെ ആരോഗ്യമേഖല പ്രതിസന്ധിയിലായി.

കാസര്‍കോട് ജില്ലയിലും സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം ശക്തമാക്കി. നഴ്‌സുമാരുടെ സമരം ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബധിച്ചു. സമരം നീണ്ടുപോയാല്‍ ആശുപത്രികള്‍ അടച്ചിടേണ്ടിവരുമെന്ന് ആശുപത്രി മനേജ്‌മെന്റുകള്‍ അറിയിച്ചു.

ആശുപത്രികള്‍ക്ക് മുന്നില്‍ പന്തലിട്ടാണ് നഴ്‌സുമാരുടെ അനിശ്ചിതകാല സമരം. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ അനിശ്ചിതകാല സമരം. ജില്ലയിലെ 12 സ്വകാര്യ ആശുപത്രികളിലായിരുന്നു ഐഎന്‍എ സമരത്തിനായി നോട്ടീസ് നല്‍കിയതെങ്കിലും 8 ആശുപത്രികളിലാണ് സമരം ആരംഭിച്ചത്. മറ്റ് ആശുപത്രികളില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഐഎന്‍എയുടെ തീരുമാനം. ശമ്പള പരിഷ്‌കരണം അനന്തമായി നീണ്ടുപോകുന്നതിനെതിരെയാണ് നഴ്‌സുമാരുടെ സമരം. ജില്ലയില്‍ നിലവിലുള്ള രണ്ട് ഷിഫ്റ്റിന് പകരം മൂന്നായി വര്‍ദ്ധിപ്പിക്കണമെന്നും നേഴ്‌സുമാര്‍ ആവശ്യപ്പെടുന്നു.

നഴ്‌സുമാരുടെ സമരം ശക്തമായതോടെ ജില്ലയിലെ ആരോഗ്യമേഖല പ്രതിസന്ധിയിലായി. ഗുരുതര രോഗവുമായി ആശുപത്രിയിലെത്തിയ മിക്ക രോഗികളെയും മംഗളൂരുവിലേക്ക് റഫര്‍ചെയ്തു. സമരം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവും.

Related Tags :
Similar Posts