< Back
Kerala
ലാബുകളില്‍ ജീവനക്കാരില്ല, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ ദുരിതത്തില്‍ലാബുകളില്‍ ജീവനക്കാരില്ല, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ ദുരിതത്തില്‍
Kerala

ലാബുകളില്‍ ജീവനക്കാരില്ല, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ ദുരിതത്തില്‍

Subin
|
11 May 2018 2:16 AM IST

ലാബുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം മണിക്കൂറുകളാണ് രക്ത പരിശോധ ഫലത്തിനായി രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്.

പനി ബാധിതര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്താന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ് വാക്കായി. ലാബുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം മണിക്കൂറുകളാണ് രക്ത പരിശോധ ഫലത്തിനായി രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്.

ദിവസം ആയിരത്തോളം പേര്‍ പനിക്ക് ചികിത്സ തേടിയെത്തുന്ന കോഴിക്കോട് ജില്ല ജനറല്‍ ആശുപത്രിയാണിത്. രക്ത പരിശോധന ലാബിലുള്ളത് രണ്ട് ജീവനക്കാര്‍ മാത്രം. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് പാരാ മെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കുമെന്ന് ഒരു മാസം മുന്‍പ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ലെന്നാണ് ആശുപത്രികളില്‍ ഇപ്പോഴും നില നില്‍ക്കുന്ന നീണ്ട ക്യൂ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ രക്ത പരിശോധന ഉപകരണങ്ങള്‍ പലതും കാല പഴക്കം ചെന്നതാണ്. അതു കൊണ്ട് തന്നെ പരിശോധന ഫലങ്ങള്‍ ലഭ്യമാകാന്‍ മണിക്കൂറുകളെടുക്കുന്നു. ഇതിനൊപ്പം ജീവനക്കാരുടെ കുറവ് കാത്തിരിപ്പിന്റെ നീളം കൂട്ടുകയാണ്‌

Related Tags :
Similar Posts