ഗുരുവായൂർ ക്ഷേത്രത്തിൽ സി പി എം മന്ത്രിയുടെ വക വഴിപാടും അന്നദാനവുംഗുരുവായൂർ ക്ഷേത്രത്തിൽ സി പി എം മന്ത്രിയുടെ വക വഴിപാടും അന്നദാനവും
|ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി പരിപാടികൾക്ക് മന്ത്രി നേതൃത്വം നൽകി. ക്ഷേത്ര ദർശനത്തിനിടെ കടകംപിള്ളികുടുംബാംഗങ്ങളുടെ പേരിൽ പുഷ്പാഞ്ജലി ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തി. അന്നദാനത്തിനുള്ള പണം കൂടി നൽകിയതിന് ശേഷമാണ്.....
ഗുരുവായൂർ ക്ഷേത്രത്തിൽ സി പി എം മന്ത്രിയുടെ വക വഴിപാടും അന്നദാനവും വിവാദമാകുന്നു. അഷ്ടമിരോഹിണി ദിനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരെത്തി കുടുംബാംഗങ്ങളുടെ പേരിൽ വഴിപാട് നടത്തിയത്. വിശ്വസത്തോടുള്ള സി പി എമ്മിന്റെ ഇരട്ട താപ്പാണ് പുറത്തു വന്നതെന്ന് ബിജെപി പ്രതികരിച്ചു
ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്നലെ രാവിലെ മുതൽ വൈകീട്ട് വരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി പരിപാടികൾക്ക് മന്ത്രി നേതൃത്വം നൽകി. ക്ഷേത്ര ദർശനത്തിനിടെ കടകംപിള്ളികുടുംബാംഗങ്ങളുടെ പേരിൽ പുഷ്പാഞ്ജലി ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തി. അന്നദാനത്തിനുള്ള പണം കൂടി നൽകിയതിന് ശേഷമാണ് ക്ഷേത്രം വിട്ടത്. വൈകീട്ട് ദേവസ്വം സംഘടിപ്പിച്ച പൊതുയോഗത്തിൽ ക്ഷേത്ര ദർശനത്തിലുള്ള സന്തോഷവും മന്ത്രി പ്രകടിപ്പിച്ചു. കടകംപള്ളി സുരേന്ദ്രന്റെ പ്രവർത്തനം ആത്മാർഥമായാണെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി പ്രതികരിച്ചു.
അഷ്ടമി രോഹിണിക്കെതിരെ നിലപാട് എടുക്കുന്ന പി ജയരാജനുള്ള മറുപടിയാണ് ഇതെന്നും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ബി ഗോപാലകൃഷ്ണൻ പറഞ്ഞു.വിശ്വാസത്തിന്റെ കാര്യത്തിലുള്ള കാപട്യം സി പി എം അവസാനിപ്പിക്കണമെന്നും ബി ജെ പി ആരോപിച്ചു