< Back
Kerala
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തില്‍മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തില്‍
Kerala

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തില്‍

admin
|
10 May 2018 11:26 PM IST

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. മഞ്ചേശ്വരം മണ്ഡലത്തിലെ പെര്‍ളയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയോടെയായിരുന്നു രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചത്.

ഭരണത്തുടര്‍ച്ച ലക്ഷ്യം വെക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യ ഘട്ടത്തില്‍ 14 ജില്ലകളിലും പ്രചാരണത്തിനെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ തുടക്കം മഞ്ചേശ്വരം മണ്ഡലത്തിലെ പെര്‍ളയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയോടെയായിരുന്നു. ബിജെപിയേയും ഇടതുപക്ഷത്തെയും കണക്കിന് വിമര്‍ശിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

കടുത്ത ചൂട് കാരണം മുഖ്യമന്ത്രി പങ്കെടുത്ത മിക്ക പരിപാടികളിലും പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറവായിരുന്നു. കാസര്‍കോട് ജില്ലയില്‍ 6 കേന്ദ്രങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലികളില്‍ മുഖ്യമന്ത്രി പങ്കെടുത്തു.

Similar Posts