< Back
Kerala
കൈക്കൂലി നല്‍കാത്തതിന് വ്യാജ പരാതി നല്‍കിയതായി ആരോപണംകൈക്കൂലി നല്‍കാത്തതിന് വ്യാജ പരാതി നല്‍കിയതായി ആരോപണം
Kerala

കൈക്കൂലി നല്‍കാത്തതിന് വ്യാജ പരാതി നല്‍കിയതായി ആരോപണം

Muhsina
|
11 May 2018 2:10 AM IST

കൈകൂലി നല്‍കാത്തതിന് വ്യാപാരിക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ചതായി പരാതി.കോഴിക്കോട് കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയാണ്..

കൈകൂലി നല്‍കാത്തതിന് വ്യാപാരിക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ചതായി പരാതി.കോഴിക്കോട് കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയാണ് പരാതി.കോഴിക്കോട് നഗരത്തിലെ ടി.കെ സ്റ്റീല്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയും ,ജീവനക്കാരുമാണ് നഗരസഭ ജീവനക്കാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

ടി.കെ സ്റ്റീലിലേക്ക് ലോഡുമായി വന്ന വാഹനം കയറി സമീപത്തെ അഴുക്കുചാലിലെ സ്റ്റാബ് പെട്ടി. തുടര്‍ന്ന് കോര്‍പ്പറേഷനില്‍ നിന്നും എത്തിയ ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വാഹനത്തിന്‍റെ ഡ്രൈവറില്‍ നിന്നും പിഴ ഈടാക്കി. കടയുടമ 5000രൂപ കൈകൂലി നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാക്കുമെന്ന് ഭീഷണി മുഴക്കിയതായാണ് ആരോപണം. പണം തരില്ലെന്ന് പറഞ്ഞ വനിത ജീവനക്കാരെ മര്‍ദ്ദിച്ചെന്ന പരാതിയും പൊലീസിനു കൈമാറിയിട്ടുണ്ട്.

വനിത ജീവനക്കാര്‍ പരാതി നല്‍കിയതറിഞ്ഞ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ജോലി തടസപ്പെടുത്തിയെന്ന കേസ് കൊടുത്തു. തുടര്‍ന്ന് വ്യാപാരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍ നിയമ ലംഘനം നടത്തിയതിന് പിഴ ചുമത്തുകയാണ് ചെയ്തതെന്നും കൈക്കൂലി ആവശ്യപെട്ടിട്ടില്ലെന്നുമാണ് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ വിശദീകരണം.

Related Tags :
Similar Posts