< Back
Kerala
മുജാഹിദ് സംസ്ഥാന സമ്മേളനം തുടങ്ങിമുജാഹിദ് സംസ്ഥാന സമ്മേളനം തുടങ്ങി
Kerala

മുജാഹിദ് സംസ്ഥാന സമ്മേളനം തുടങ്ങി

Subin
|
11 May 2018 1:55 AM IST

അഹ് ലെ ഹദീസ് അധ്യക്ഷന്‍ മൌലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

മുജാഹിദ് സംസ്ഥാന സമ്മേളനം മലപ്പുറത്ത് തുടങ്ങി. അഹ് ലെ ഹദീസ് അധ്യക്ഷന്‍ മൌലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

ഇരു വിഭാഗം മുജാഹിദ് ഗ്രൂപ്പുകള്‍ ലയിച്ചതിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമ്മേളനത്തിലേക്ക് ആയിരങ്ങളാണ് എത്തിയത്. അഹ് ലെ ഹദീസ് അധ്യക്ഷന്‍ മൗലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബഹുസ്വര സമൂഹത്തിന്റെ മനസ്സ് വായിക്കാന്‍ മത പ്രബോധകര്‍ക്ക് ബാധ്യതയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ടി കെ മുഹ് യദ്ദീന്‍ ഉമരി അധ്യക്ഷത വഹിച്ചു. കെഎന്‍എം പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി, വൈസ്പ്രസിഡണ്ട് ഡോ.ഹുസൈന്‍ മടവൂര്‍, ബിജെപി നേതാവ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. നാലു ദിനം നീളുന്ന സമ്മേളനത്തില്‍ ഒരു ലക്ഷം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 80 സെഷനുകളിലായി നാനൂറ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

Related Tags :
Similar Posts