എൻ.ഡി.എ വിടുമെന്ന സൂചന നൽകി തുഷാറും വെള്ളാപ്പള്ളി നടേശനും എൻ.ഡി.എ വിടുമെന്ന സൂചന നൽകി തുഷാറും വെള്ളാപ്പള്ളി നടേശനും
|ബി.ഡി.ജെ എസ് , എൻ.ഡി.എ വിടുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും
ബി.ഡി.ജെ.എസ് , എൻ.ഡി.എ വിടുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും. എന്‍ഡിഎക്കൊപ്പം നൂറു ശതമാനം ആത്മാർത്ഥതയോടെ നിന്നിട്ടും തിരിച്ചുകിട്ടേണ്ടത് കിട്ടിയില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് സവർണ ആഭിമുഖ്യം മാത്രമേ ഉള്ളൂവെന്ന് വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. എൻ.ഡിഎയുടെ ഭാഗമായി നിന്ന് ചെയ്യേണ്ട കാര്യങ്ങളെല്ലാം ബി.ഡി.ജെ.എസ് പൂർണ ആത്മാർത്ഥതയോടെ ചെയ്തിട്ടുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
തിരിച്ചുകിട്ടേണ്ടത് കിട്ടാത്തതാണ് പ്രശ്നം. വിഷയം എംപി സ്ഥാനത്തിന്റേതല്ല. ബിജെപി ദേശീയ നേതൃത്വവുമായല്ല, സംസ്ഥാന നേതൃത്വ വുമായാണ് പ്രശ്നമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ ബി.ജെ.പിക്ക് സവർണ ആഭിമുഖ്യം മാത്രമേ ഉള്ളൂവെന്നും അതുകൊണ്ടാണ് ബി.ഡി.ജെ.എസിനെ അടുപ്പിക്കാത്തതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ എൻ ഡി എ ഘടകകക്ഷികൾക്കും പരിഗണന ലഭിക്കാറുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.