< Back
Kerala
കേരളത്തില്‍ ജനകീയ മുന്നേറ്റമെന്ന് ഒ രാജഗോപാല്‍കേരളത്തില്‍ ജനകീയ മുന്നേറ്റമെന്ന് ഒ രാജഗോപാല്‍
Kerala

കേരളത്തില്‍ ജനകീയ മുന്നേറ്റമെന്ന് ഒ രാജഗോപാല്‍

admin
|
10 May 2018 11:21 PM IST

നിയമസഭയില്‍ എന്‍ഡിഎയുടെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ജനകീയ മുന്നേറ്റമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഒ രാജഗോപാല്‍. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ എന്‍ഡിഎയുടെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎയ്ക്ക് കേരളത്തില്‍ വലിയ പിന്തുണ ലഭിച്ചുവരുന്നുണ്ട്. പുതിയ കണക്കുകള്‍ അതാണ് ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇത് എല്ലാവര്‍ക്കും ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്ന എകെ ആന്റണിയുടെ വാക്കുകള്‍ യുഡിഎഫിന്റെ അഴിമതിക്കഥകള്‍ മൂടിവെക്കാനുള്ള അങ്കലാപ്പില്‍ നിന്നുണ്ടാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിഎ നടത്തിയ അഴിമതിയുടെ ഉത്തരവാദിത്വത്തില്‍ നിന്നു ആന്റണിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു. ആന്റണി ഭരിച്ചിരുന്ന പ്രതിരോധവകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും പ്രയോഗിക്കുന്ന കുതന്ത്രങ്ങള്‍ മറികടക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

Similar Posts