< Back
Kerala
Kerala

മുന്നണികളെ വിമര്‍ശിച്ച് നിയസഭയില്‍ പി സി ജോര്‍ജിന്‍റെ ഒന്നരമിനിറ്റ് പ്രസംഗം

admin
|
11 May 2018 12:24 AM IST

പിണറായിയുടെ കൈയ്യിലാണ് ഭരണമെന്നും ബിജെപി സവര്‍ണ ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന് തെളിഞ്ഞെന്നും പിസി

മുന്നണികളെ വിമര്‍ശിച്ച് നിയസഭയില്‍ പി സി ജോര്‍ജിന്‍റെ ഒന്നരമിനിറ്റ് പ്രസംഗം.സ്വതന്ത്ര അംഗമായതിനാല്‍ ചര്‍ച്ചയില്‍ ഒരു മിനിറ്റ് മാത്രമാണ് പി സി ജോര്‍ജിന് ലഭിച്ചതെങ്കിലും മുന്നണികളെയെല്ലാപേരെയും വിമര്‍ശിക്കാനും തന്റെ നിലപാട് വ്യക്തമാക്കാനും പി സി ജോര്‍ജ് ശ്രമിച്ചു.മുഖ്യമന്ത്രിക്ക് പിണറായി വിജയന് ഭരണത്തിലുള്ള അപ്രമാധിത്വം ആയുധമാക്കിയാണ് ഭരണപക്ഷത്തെ പി സി ജോര്‍ജ് വിമര്‍ശിച്ചത്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെുപ്പുകളിലെ വ്യത്യസ്ത നിലപാടുകളെയാണ് ബി ജെപിക്കെതിരെ ആയുധമാക്കിയത്. തന്‍റെ നിലനില്‍പ്പിന്‍റെ ന്യായം കൂടി പറഞ്ഞ് പി സി ജോര്‍ജ് തന്‍റെ ഒന്നരമിനിറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

Similar Posts