< Back
Kerala
മുസ്ലിം- ദളിത് വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ കൂട്ടായ്മ വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.മുസ്ലിം- ദളിത് വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ കൂട്ടായ്മ വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
Kerala

മുസ്ലിം- ദളിത് വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ കൂട്ടായ്മ വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.

Sithara
|
12 May 2018 12:00 AM IST

ഏക സിവില്‍ കോഡ് വേണമെന്ന ആവശ്യത്തിന് പിന്നില്‍ രാജ്യത്തെ വിഭജിക്കലാണ് ലക്ഷ്യമെന്നും ഹൈദരലി തങ്ങള്‍‍


കേന്ദ്ര സര്‍ക്കാറിന്റെ മുസ്ലിം- ദളിത് വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ കൂട്ടായ്മ വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.ദേശീയ തലത്തില്‍ മുസ്ലീം ലീഗ് ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കണമെന്നും ഡല്‍ഹിയില്‍ നടക്കുന്ന ലീദ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തങ്ങള്‍ പറഞ്ഞു.ഏക സിവില്‍ കോഡ് വേണമെന്ന ആവശ്യത്തിന് പിന്നില്‍ രാജ്യത്തെ വിഭജിക്കലാണ് ലക്ഷ്യമെന്നും ഹൈദരലി തങ്ങള്‍‍ വ്യക്തമാക്കി. നിര്‍വാഹക സമിതിയോഗം ഡല്‍ഹിയില്‍ തുടരുകയാണ്

ഒരു ദിവസത്തെ നിര്‍വ്വാഹക സമിതിയില്‍ സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിലേക്ക് ചര്‍ച്ചകള്‍ നീണ്ടില്ലെങ്കിലും മുനവ്വറലി ശിഹാബ് തങ്ങളെ ലീഗിന്‍റെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ആലോചനകളുണ്ടാകുമെന്നാണ് വിവരം. ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

Related Tags :
Similar Posts