< Back
Kerala
പയ്യന്നൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് കോടിയേരിപയ്യന്നൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് കോടിയേരി
Kerala

പയ്യന്നൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് കോടിയേരി

Damodaran
|
11 May 2018 6:50 PM IST

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത് പാര്‍ട്ടി തീരുമാനമാണെന്നും അതില്‍ തെറ്റില്ലെന്നും.....

വിവാദമായ പയ്യന്നൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്‍. പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അടിച്ചാല്‍ തിരിച്ചടിക്കണമെന്നും കോടിയേരി പറഞ്ഞു. സ്വയംരക്ഷക്കായി ചെറുത്ത്നില്‍പ്പാകാം. ഇത് ഭരണഘടന അനുശാസിക്കുന്നുണ്ട്. ഇതില്‍ തെറ്റില്ല. ഇതിന്‍റെ പേരില്‍ ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത് പാര്‍ട്ടി തീരുമാനമാണെന്നും അതില്‍ തെറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ആര് ഉപദേശിച്ചാലും ഇടതു നയം മാത്രമെ നടപ്പിലാകൂ

Similar Posts