< Back
Kerala
Kerala
മഴയുടെ വര്‍ണപെയ്ത്ത്
|12 May 2018 12:34 AM IST
മഴയുടെ വ്യത്യസ്ത ഭാവങ്ങളുമായി ഒരു ചിത്രപ്രദര്‍ശനം.
മഴയുടെ വ്യത്യസ്ത ഭാവമാണ് കോഴിക്കോട് നടക്കുന്ന ചിത്ര പ്രദര്‍ശനം. ആറു കലാകാരന്‍മാര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
മഴയുടെ വ്യത്യസ്ത കാഴ്ചകള്‍ പ്രദര്‍ശനത്തില്‍ കാണാം. മഴയുടെ സൌമ്യവും രൌദ്രവുമായ ഭാവങ്ങള്‍.
മഴയെ സ്നേഹിക്കുന്ന ആറ് കലാകാരന്‍മാര്‍ വ്യത്യസ്ത മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. റിയലിസ്റ്റികും സര്‍ റിയലിസ്റ്റികുമാണ് ചിത്രങ്ങള്‍.
വര്‍ണ്ണപെയ്ത്ത് എന്ന പേരിലാണ് ചിത്രപ്രദര്‍ശനം നടക്കുന്നത്.